പെരിന്തൽമണ്ണ: ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് പരിക്കേറ്റ മൂന്നാംവർഷ ഡിഗ്രി വിദ്യാർഥി ചികിത്സയിലിരിക്കേ മരിച്ചു.
പട്ടിക്കാടിനടുത്ത് പറന്പൂർ പള്ളിപ്പറന്പിലെ തൊട്ടിക്കുളയൻ ഹംസ എന്ന ബാപ്പുവിന്റെ മകൻ മുഹമ്മദ് സഹീദ് (21) ആണ് മരിച്ചത്. പെരിന്തൽമണ്ണ പൊന്ന്യാകുർശി ഐഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിയാണ്.
ബുധനാഴ്ച രാവിലെ 10ന് മുക്കം മാങ്ങാപൊയിലിലാണ് അപകടമുണ്ടായത്. സഹീദ് ഓടിച്ച ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെടുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മാതാവ് : നിരവിൽ റഹീമ (നെൻമിനി). സഹോദരങ്ങൾ: സിറാജ് (ദുബായ്), സാദിഖ്, ഹസീന, റഫീന.